Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ

കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 ജനുവരി 2025 (12:47 IST)
കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ. ഷാരേണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെക്ഷന്‍സ് കോടതി പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത് കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ ഏടായി മാറിയിരിക്കുകയാണ്. കുറ്റവാളിയായ ഗ്രീഷ്മയുടെ പ്രായം 24 ആണ്. ഷാരോണ്‍ വധക്കേസിലെ ഒന്നാംപ്രതിയും കാമുകിയുമായ ഗ്രീഷ്മയ്ക്ക് തൂക്കുകയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മല്‍ കുമാരന് മൂന്നുമാസം തടവുമാണ് ലഭിച്ചത്.
 
പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്. കൂടാതെ തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ഗ്രീഷ്മ ചെയ്തതായി കോടതി കണ്ടെത്തി. 2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കാമുകന്‍ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലക്കി കൊടുത്തത്. 
 
ഒക്ടോബര്‍ 25ന് ചികിത്സയിലിരിക്കെ ഷാരോണ്‍ മരിച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ കോടതി വെറുതെ വിട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Greeshma: 'ആദ്യം പാരസെറ്റമോള്‍, പിന്നെ മറ്റു ഗുളികകള്‍'; ഗ്രീഷ്മയുടെ വിദഗ്ധ നീക്കങ്ങള്‍ കേരള പൊലീസ് തെളിവുസഹിതം കണ്ടെത്തി, വിധിയില്‍ നിര്‍ണായകം