Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്ത് പറഞ്ഞാലും ട്രോൾ, മടുത്തു: കണ്ണന്താനം പറയുന്നു

ഇനിയൊന്നിനും അഭിപ്രായം പറയില്ല: കണ്ണന്താനം

എന്ത് പറഞ്ഞാലും ട്രോൾ, മടുത്തു: കണ്ണന്താനം പറയുന്നു
, ഞായര്‍, 7 ജനുവരി 2018 (10:57 IST)
താൻ എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ട്രോളുകൾ കണ്ട് മടുത്തതിനാൽ ഇനി തന്റെ വിഷയങ്ങളിലല്ലാത്ത കാര്യത്തിലൊന്നും അഭിപ്രായം പറയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
 
'എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല. ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ടൂറിസം നല്ലതാണെന്ന്. അതല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ല' - കണ്ണന്താനം പറഞ്ഞു. ചാനല്‍ സംവാദത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.
 
മാധ്യമങ്ങള്‍ പലതും വിവാദമാക്കി. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ബീഫ് നിയന്ത്രണം, പെട്രോള്‍ വിലവര്‍ധന തുടങ്ങിയ വിഷയങ്ങളിലെ വിവാദപ്രസ്താവനകളെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ പെണ്ണുണ്ടോ എന്ന് നോക്കുന്നതല്ല സഖാക്കളുടെ സംസ്‌കാരം, ബല്‍റാം തെറ്റുതിരുത്തി മാപ്പ് പറയണം’- സരോജിനി ബാലാനന്ദന്‍