സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള പദ്ധതികളെ എതിര്‍ക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. വിശ്വാസ സംരക്ഷണമാണ് പ്രധാനം എന്നതിലുറച്ചു നിന്നുകൊണ്ടാണ് കാന്തപുരം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കും. വിമര്‍ശിച്ചാലും പ്രശ്‌നമില്ല, ലോകം തിരിയുന്നത് അറിയാത്തതുകൊണ്ട് പറയുന്നതുമല്ല, നന്നായി മനസ്സിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞു.
കഴിഞ്ഞദിവസം കുറ്റ്യാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തി വയ്ക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമമുറയുടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനം.