Webdunia - Bharat's app for daily news and videos

Install App

'സേ... പറഞ്ഞോളൂ' - പാർവതിയെ പരസ്യമായി പരിഹസിച്ച് ബഡായി ബംഗ്ലാവ്, കൈയ്യടിച്ച് താരങ്ങൾ - വീഡിയോ

പാർവതിയെ പരിഹസിച്ച് ആര്യ, കൈയ്യടിച്ച് ജയറാമും സലിം കുമാറും!

Webdunia
ബുധന്‍, 10 ജനുവരി 2018 (08:30 IST)
കസബയിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്ത നടി പാർവതിയെ പരസ്യമായി പരി‌ഹസിച്ച് പ്രമുഖ ചാനൽ. ഏഷ്യാനെറ്റ് ചാനലിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്കിറ്റ് പാർവ്വതിയേയും വിമൻ ഇൻ സിനിമ കലക്ടീവിനെയും പരസ്യമായി അധിക്ഷേപിക്കുന്നതായിരുന്നുവെന്ന് സോഷ്യൽ മീഡിയകളിൽ ആരോപണം ഉയരുന്നുണ്ട്.
 
രമേഷ് പിഷാരടി അവതാരകനായ വളരെ ജനപ്രീതിയുള്ള പരിപാടിയാണ് ബഡായി ബംഗ്ലാവ്. നടനും എംഎൽഎയുമായ മുകേഷും ഈ ഷോയിലെ താരമാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നടന്മാരായ സലിം കുമാറും ജയറാമും ആയിരുന്നു അതിഥികളായി എത്തിയത്. പരിപാടിക്കിടെ അവതാരകയായ ആര്യ നടത്തിയ സ്കിറ്റ് പാർവതിയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 
 
'അടുത്തിടെ നിർഭാഗ്യവശാൽ ഞാനൊരു സിനിമ കാണുകയുണ്ടായി, പക്ഷേ അതിന്റെ പേര് ഞാൻ പറയുന്നില്ല, ഇപ്പോൾ തന്നെ നിങ്ങൾക്കത് മനസ്സിലായി കാണുമല്ലോ എന്നാണ് ആര്യയുടെ ഡയലോഗ്. ഓപ്പൺ ഫോറത്തിൽ പാർവ്വതി ഇത് പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന ഗീതു മോഹൻദാസ് സിനിമയുടെ പേര് പറയ് എന്ന് നിർദേശിച്ചിരുന്നു. അങ്ങനെയാണ് പാർവതി കസബയെന്ന പേര് പറഞ്ഞത്.
 
സമാനമായ സന്ദർഭമാണ് സ്കിറ്റിൽ ഉണ്ടായിരുന്നത്. സിനിമയുടെ പേര് ഞാൻ പറയണ്ടല്ലോ നിങ്ങൾക്കറിയാമല്ലോ എന്ന് പറഞ്ഞപ്പോൾ  മുകേഷും പിഷാരടിയും അതിഥികളായ ജയറാമും സലിം കുമാറും 'സെ ഇറ്റ്, സേ, പറഞ്ഞോളൂ...' എന്ന് പറഞ്ഞ് ആര്യയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. 'ആ പേര് എന്നെക്കൊണ്ട് പറയിച്ച്, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങൾക്ക് സുഖിക്കാനല്ലേ. എന്നാണ് ആര്യയുടെ മറുപടി. ഏതായാലും ഇതിന്റെ വീഡിയൊ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മഹാക്കുതിപ്പ്; 200 സീറ്റിലധികം ലീഡുമായി ബിജെപി സഖ്യം

Palakkad By Election Results 2024:പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറവ്,മൂന്നാം ഘട്ട വോട്ടെണ്ണലെത്തുമ്പോൾ ലീഡ് നേടി രാഹുൽ

Maharashtra State Assembly Election Results 2024 Live Updates: മഹാരാഷ്ട്രയില്‍ എന്‍ഡിഎ കുതിപ്പ്, 288 സീറ്റിൽ 218 ഇടത്തും മുന്നിൽ

Wayanad By-Election Results 2024 Live Updates: വയനാട്ടിൽ പ്രിയങ്കാ തരംഗം, ലീഡ് നില 3 ലക്ഷത്തിലേക്ക് കുതിക്കുന്നു

Chelakkara By-Election Results 2024 Live Updates: ചേലക്കരയില്‍ എല്‍ഡിഎഫ് മുന്നേറ്റം; രാധാകൃഷ്ണന്റെ ഭൂരിപക്ഷം 10,000 കടന്നു

അടുത്ത ലേഖനം
Show comments