Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാർവതി മലയാളത്തിന്റെ ഉണ്ണിയാർച്ച, കസബയിലേത് ക്രിമിനൽ കുറ്റം! - വൈശാഖൻ

പാർവതിയെ സമൂഹം ചോദ്യം ചെയ്യുന്നത് ശരിയല്ല

പാർവതി മലയാളത്തിന്റെ ഉണ്ണിയാർച്ച, കസബയിലേത് ക്രിമിനൽ കുറ്റം! - വൈശാഖൻ
, ചൊവ്വ, 9 ജനുവരി 2018 (11:22 IST)
കസബയിലെ സ്ത്രീവിരുദ്ധ പരാമർശത്തെ രൂക്ഷമായി ചോദ്യം ചെയ്ത നടി പാർവതിക്ക് പിന്തുണയുമായി 
സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍. കസബയിലെ സംഭാഷണങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും അതിനെ വിമര്‍ശിച്ച നടിയെ സമൂഹം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും വൈശാഖൻ വ്യക്തമാക്കി.
 
കസബ’ സിനിമയുടെ സംഭാഷണം എഴുതിയ വ്യക്തി സാംസ്‌കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇതിനെ വിമര്‍ശിച്ച നടി പാര്‍വതിയെ സമൂഹം ചോദ്യംചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കസബയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ ധൈര്യപൂര്‍വം പ്രതികരിച്ച നടി പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണ്. സാഹിത്യം ചെയ്യേണ്ട ധര്‍മമാണ് പാര്‍വതി ചെയ്തതെന്നും വൈശാഖന്‍ പറഞ്ഞു.
താരാരാധന മാനസികരോഗമാണെന്നും അവര്‍ ചിന്തയെ പണയംവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പരപ്പിക്കുന്ന വിലയില്‍ ഹുവായ് മെയ്റ്റ് 10ന്റെ പിന്‍‌ഗാമി, ഹുവായ് ഹോണര്‍ വ്യൂ 10 ഇന്ത്യയില്‍ !