Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തിക്കരപക്കിയായി മോഹൻലാൽ! ഇതു പൊളിക്കും!

മോഹൻലാലിനു മാത്രം ചെയ്യാൻ കഴിയുന്ന വേഷം!

ഇത്തിക്കരപക്കിയായി മോഹൻലാൽ! ഇതു പൊളിക്കും!
, ചൊവ്വ, 9 ജനുവരി 2018 (12:37 IST)
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും നിവിന്‍ പോളിയും. ആരാധകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇപ്പോള്‍ സംഭവിക്കാന്‍ പോവുകയാണ്. മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമായി. 
 
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യത് നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുന്നു. കള്ളൻ കൊച്ചുണ്ണിയുടെ സഹവർത്തിയായ ഇത്തിക്കരപക്കിയായിട്ടാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിനു മാത്രം ചെയ്യാന്‍ സാധ്യമാകുന്ന കഥാപാത്രമാണ് ഇത്തിക്കരപക്കിയെന്ന് സംവിധായകൻ പറയുന്നു.
 
ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാളായ മോഹന്‍ലാൽ ഈ സിനിമയുടെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ഈ വേഷത്തിലേക്ക് മറ്റൊരാളെയും സങ്കൽപ്പിക്കാനാകില്ലെന്നും റോഷൻ പറയുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ചെലവ് ഏകദേശം 45 കോടിക്ക് മുകളിലാണ്. ശ്രീ ഗോകുലം മൂവീസ് ആണ് നിർമാണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്യൂഡിനെ കുറിച്ച് ഇതുവരെ ആരും പറയാത്ത കഥ!