Select Your Language

Notifications

webdunia
webdunia
webdunia
webdunia

മർദ്ദനമേറ്റു യുവാവ് മരിച്ചു : മൂന്നു പേർ കസ്റ്റഡിയിൽ

മർദ്ദനമേറ്റു യുവാവ് മരിച്ചു : മൂന്നു പേർ കസ്റ്റഡിയിൽ

എ കെ ജെ അയ്യര്‍

, ബുധന്‍, 6 മാര്‍ച്ച് 2024 (18:02 IST)
കാസർകോട്: മർദ്ദനമേറ്റു യുവാവ് മരിച്ചതുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് മിയാപദവ് സ്വദേശി ആരിഫ് എന്ന ഇരുപത്തൊന്നുകാരനാണ് തിങ്കളാഴ്ച മരിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആരിഫിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. മർദ്ദനമേറ്റതിന്റെ ഫലമായുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ പോലീസ് പിടികൂടിയത്.

എന്നാൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന ശ്രീലമുള്ള ആരിഫ് വീട്ടിൽ സ്ഥിരം പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്നാണ് മർദ്ദനമേറ്റതെന്നാണ് പോലീസ് അറിയിച്ചത്. മഞ്ചേശ്വരം പൊലീസാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?