Webdunia - Bharat's app for daily news and videos

Install App

ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍: അടച്ചുപൂട്ടാനൊരുങ്ങി ബാലഭവനങ്ങള്‍; അരലക്ഷം കുട്ടികള്‍ പെരുവഴിയില്‍

അടച്ചുപൂട്ടാനൊരുങ്ങി ബാലഭവനങ്ങള്‍; അരലക്ഷം കുട്ടികള്‍ പെരുവഴിയിലേക്ക്‌

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (08:34 IST)
കേന്ദ്രസര്‍ക്കാരിന്റെ ബാലനീതി നിയമം (ജുവനൈല്‍ ജസ്റ്റിസ് ആക്ട്) നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് പെരുവഴിയിലാകുന്നത് അരലക്ഷത്തോളം കുട്ടികള്‍ എന്ന് റിപ്പോര്‍ട്ട്. ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ താങ്ങാനാകാത്തതു കൊണ്ട് 191 ബാലഭവനങ്ങള്‍ പൂട്ടി. 
 
അത് കുടാതെ ആയിരത്തോളം സ്ഥാപനങ്ങള്‍ നിര്‍ത്തുന്നതായി അധികൃതരെ വിവരം അറിയിച്ചു. 50 കുട്ടികള്‍ക്ക് 8495 ചതുരശ്ര അടി എന്ന കണക്കില്‍ താമസസൗകര്യവും ഒരു ജീവനക്കാരനും വേണം. എംഎസ്ഡബ്ല്യു യോഗ്യതയുള്ള സാമൂഹികപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍, പരിശീലകന്‍ എന്നിങ്ങനെ 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ ആകെ 25 ജീവനക്കാരെ നിയമിക്കണം.
 
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശമ്പളം നല്‍കണം. 19 പേര്‍ക്ക് അവിടെതന്നെ താമസസൗകര്യം ഒരുക്കണം. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതോക്കെയാണ് ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍
 
സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡിസംബര്‍ 31നകം ഈ സ്ഥാപനങ്ങളെല്ലാം ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ചെയ്യുകയും ജനുവരി 15നകം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നകുകയും വേണമെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments