Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെൽവയലും തണ്ണീര്‍ത്തടവും നികത്തുന്നത് ഇനി ക്രിമിനല്‍ കുറ്റമാകും

നിലം നികത്തിയാൽ ഇനി മൂന്നുവർഷം അഴിയെണ്ണും

നെൽവയലും തണ്ണീര്‍ത്തടവും നികത്തുന്നത് ഇനി ക്രിമിനല്‍ കുറ്റമാകും
തിരുവനന്തപുരം , ശനി, 23 ഡിസം‌ബര്‍ 2017 (07:32 IST)
നെൽവയലും തണ്ണീർത്തടവും നികത്തുന്നതു ഇനി ക്രിമിനല്‍ കുറ്റമാകും. നെൽവയല്‍-തണ്ണീർത്തട സംരക്ഷണനിയമ കരടുഭേദഗതി ബില്‍ അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. നെൽവയലും തണ്ണീർത്തടവും നികത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാക്കണമെന്നാണ് നിയമവകുപ്പിന്റെ ശുപാർശ.
 
ഇത് ഇടതുമുന്നണിയിൽ ചർച്ചചെയ്ത ശേഷം മന്ത്രിസഭ അംഗീകരിച്ചാൽ മതിയെന്ന വാദവും ഉയർന്നിട്ടുണ്ട്. നിലവില്‍, നികത്തല്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയാലും പിഴയടച്ചു കേസില്നി‍ന്ന് ഒഴിവാകാമായിരുന്നു. അതേസമയം പൊതു ആവശ്യത്തിനു നെൽവയലും തണ്ണീർത്തടവും നികത്തുമ്പോള്‍ പ്രാദേശിക ഭരണ സമിതികളുടെ അനുമതി ആവശ്യമില്ലെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍ കരടുഭേദഗതി ബിൽ അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണിച്ചാല്‍ ഇതില്‍ മാറ്റമുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭ്യൂഹങ്ങൾക്ക് വിരാമം; വിജയ് രൂപാണി തന്നെ ഗുജറാത്ത് മുഖ്യമന്ത്രി, നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയും