പാത്തുമ്മയുടെ ആടിൽ തുടങ്ങിയ ബജറ്റ് എം ടിയിൽ നിൽക്കുന്നു, അടുത്തതാര്? കവിത ചൊല്ലുമോ തോമസ് ഐസക്
സംസ്ഥാന ബജറ്റ്; ഇത്തവണ കവിതയോ കഥയോ?
ബജറ്റ് അവതരണത്തിന് സാഹിത്യത്തെ ആദ്യമായി കൂട്ടുപിടിച്ചത് ധനമന്ത്രി തോമസ് ഐസക് ആണ്. കടുകട്ടിയായ ബജറ്റിനെ മയപ്പെടുത്തുകയായിരുന്നു ഇതിലൂടെ തോമസ് ഐസക്. തോമസ് ഐസക് അദ്ദേഹത്തിന്റെ രണ്ടാം ബജറ്റിലാണ് ആദ്യമായി സാഹിത്യത്തെ കൂട്ടുപിടിച്ചത്.
രണ്ടാം ബജറ്റിൽ ബഷീറിന്റെ പാത്തുമ്മയുടെ ആടിനെയായിരുന്നു ധനമന്ത്രി കൂട്ടുപിടിച്ചത്. കഴിഞ്ഞ ബജറ്റ് വരെ അതിനു മാറ്റമുണ്ടായിട്ടില്ല. എംടി വാസുദേവന്‍ നായരില്‍ എത്തിനില്‍ക്കുകയാണ് തോമസ് ഐസക്കിന്റെ ‘സാഹിത്യ ഭ്രമം’. ഒരു തവണ ബജറ്റില്‍ ചേര്‍ക്കാന്‍ ഒഎന്‍വി പ്രത്യേകമായി കവിത എഴുതി നല്‍കി.
ഇത്തവണയും ബജറ്റില്‍ സാഹിത്യം ഉണ്ടാകുമെന്നു തന്നെയാണ് ധനമന്ത്രി വ്യക്തമാക്കുന്നു. 'ബജറ്റിലെ കഠിനപദങ്ങളുടെ വിരസത ഒഴിവാക്കാന്‍ സാഹിത്യം ആവശ്യമാണെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്.