Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്; അഭിമാനാർഹമായ പ്രവർത്തനങ്ങൾ സർക്കാർ കാഴ്ച വെക്കുന്നുവെന്ന് ധനമന്ത്രി

അഭിമാനാർഹമായ പ്രവർത്തനങ്ങൾ സർക്കാർ കാഴ്ച വെക്കുന്നുവെന്ന് ധനമന്ത്രി

തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്; അഭിമാനാർഹമായ പ്രവർത്തനങ്ങൾ സർക്കാർ കാഴ്ച വെക്കുന്നുവെന്ന് ധനമന്ത്രി
, വെള്ളി, 2 ഫെബ്രുവരി 2018 (09:12 IST)
ഓഖി ദുരന്തത്തെ ഓർമിപ്പിച്ചു കൊണ്ട് ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. ഓഖി ദുരന്തം ഒരു മുന്നറിയിപ്പാണെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. അഭിമാനാർഹമായ പ്രവർത്തനങ്ങൾ സർക്കാർ കാഴ്ച വെക്കുന്നുണ്ടെന്ന് തോമസ് ഐസക് അറിയിച്ചു. 
 
2000 കോടി തീരദേശത്തിനായി നീക്കിയിരുത്തിയതായി ധനമന്ത്രി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ പ്രദേശങ്ങളിൽ അടിയന്തര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കും. ഇതിനായി തീരദേശ വികസനത്തിന് പാക്കേജ് ഉൾപ്പെടുത്തി ബജറ്റ് അവതരണം.
 
ഏത് ദുരിതവും കെടുതിയും സ്ത്രീകളെയാണ് ഏറ്റവും ശക്തമായി ബാധിക്കുന്നത്. എല്ലാ വേദനകളും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾക്കാണ്. അതിനുദാഹരണമാണ് ഓഖി ദുരന്തം. ഈ ഒരു സാഹചര്യത്തിൽ മത്സ്യബന്ധന മേഖലയിലെ വനിതകൾക്ക് പ്രത്യേക പദ്ധതികൾ. 
 
തീരദേശത്തിന് കുടുംബാരോഗ്യ പദ്ധതി നടപ്പിലാക്കും. ലിംഗനീതിയുടെ കാര്യത്തിൽ കേരളം കാട്ടുന്നത് അപമാനകരമായ നിരക്ഷരതയെന്നും ധനമന്ത്രി. തീരദേശ ഹരിതവത്കരണത്തിന് 150 കോടി. മത്സ്യമേഖലയ്ക്ക് 600 കോടി. തീരദേശത്തിന് കിഫ്ബിയിൽ 900 കോടി നീക്കിയിരുത്തി. 
 
പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണത്തിനാണ് നിയമസഭയിൽ തുടക്കമായത്. സമ്പൂർണ സാമൂഹിക സുരക്ഷിതത്വ കവചം തീർക്കുമെന്ന് ബജറ്റിനു മുന്നോടിയായി ധനമന്ത്രി പറഞ്ഞു. അതേസമയം ധനകമ്മി നിയന്ത്രണത്തിൽ കേന്ദ്രം കൈകടത്തുന്നതിൽ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി അറിയിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാത്തുമ്മയുടെ ആടിൽ തുടങ്ങിയ ബജറ്റ് എം ടിയിൽ നിൽക്കുന്നു, അടുത്തതാര്? കവിത ചൊല്ലുമോ തോമസ് ഐസക്