Publish Date: Sun, 30 Jan 2022 (08:34 IST)
Updated Date: Sun, 30 Jan 2022 (08:36 IST)
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം.തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കും.പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ.
യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഹോട്ടലുകളിലും ബേക്കറികളിലും ഹോം ഡെലിവറിയും പാഴ്‌സലും മാത്രം അനുവദിക്കും.മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല.
മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല. വിവാഹ, മരണാനന്തരചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. സംസ്ഥാനത്ത് ഇന്നലെ 50,812 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാപനനിരക്ക് കുറയാത്ത പക്ഷം വാരാന്ത്യ ലോക്ക്ഡൗൺ നീട്ടണമോ എന്ന കാര്യത്തിൽ നാളെ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടായേക്കും.