Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 500ല്‍ താഴെയെത്തി; ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല

സിആര്‍ രവിചന്ദ്രന്‍
ശനി, 26 മാര്‍ച്ച് 2022 (18:08 IST)
തിരുവനന്തപുരം: കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകളാണ് പരിശോധിച്ചത്.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,838 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 71 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4051 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,772 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 462 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 693 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 113, കൊല്ലം 27, പത്തനംതിട്ട 50, ആലപ്പുഴ 5, കോട്ടയം 61, ഇടുക്കി 62, എറണാകുളം 172, തൃശൂര്‍ 61, പാലക്കാട് 8, മലപ്പുറം 19, കോഴിക്കോട് 58, വയനാട് 34, കണ്ണൂര്‍ 21, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,57,993 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

അടുത്ത ലേഖനം
Show comments