Select Your Language

Notifications

webdunia
webdunia
webdunia
webdunia

80 ഇടങ്ങളിൽ ഉരുൾപൊട്ടൽ, മഴ ശക്തിപ്രാപിക്കും; ഒന്നിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി

കാലവർഷക്കെടുതിയെ ഒന്നിച്ച് നേരിടും

80 ഇടങ്ങളിൽ ഉരുൾപൊട്ടൽ, മഴ ശക്തിപ്രാപിക്കും; ഒന്നിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി
, ശനി, 10 ഓഗസ്റ്റ് 2019 (11:58 IST)
നാടൊന്നിച്ച് കാലവർഷക്കെടുതിയെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് എങ്ങും സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിനിടെ അറിയിച്ചു. രണ്ട് ദിവസങ്ങൾക്കിടെ എട്ട് ജില്ലകളിലായി 80 ഇടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ പ്രവചകർ അറിയിക്കുന്നത്. 
 
ബാണാസുര സാഗർ, പെരിങ്ങൽക്കുത്ത്, കുറ്റ്യാടി എന്നീ അണക്കെട്ടുകൾ നിറഞ്ഞിരിക്കുകയാണ്. ജാഗ്രതരായിരിക്കണം. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റി നിർത്താൻ ശ്രദ്ധിക്കണം. ദുരന്തത്തെ മറികടക്കാൻ ഏറ്റവും നല്ല മാർഗം ഇതെന്ന് മുഖ്യമന്ത്രി. 
 
വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ മഴയ്ക്ക് യാതോരു കുറവുമില്ല. മലപ്പുറത്ത് നിലമ്പൂരും കവളപ്പാറയും വയനാട് മേപ്പാടിയും കണ്ണൂര്‍ ശ്രീകണ്ഠാപുരവും കോഴിക്കോട് മാവൂരും പ്രളയക്കെടുതികളുടെ പിടിയിലായി. ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടങ്ങളിലെ ആളുകൾ മാറിപ്പോകാൻ മുഖ്യമന്ത്രി അറിയിച്ചു. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവില ഇത് എങ്ങോട്ട്?