Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം വരവായി

സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം വരവായി
, ശനി, 17 ഓഗസ്റ്റ് 2019 (12:26 IST)
കാറും കോളും നിറഞ്ഞ കര്‍ക്കിടകത്തിൽ നിന്നും സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിലേക്ക് കാലെടുത്ത് വെച്ച് കേരളം. പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണ് കേരളജനത. പ്രതീക്ഷകളുടെയും ആനന്ദത്തിന്‍റെയും കാലമായ ചിങ്ങ പുതുവര്‍ഷം, ദുരിതങ്ങളുടെ കയ്പ്നീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. 
 
ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം. ഈ ദിവസം കര്‍ഷകദിനമായാണ് മലയാളികള്‍ ആചരിക്കുന്നത്. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം കൂടിയാണ് ചിങ്ങം. ഓണം വരവറിയിച്ചിരിക്കുകയാണ്. 
 
ഏത് നാട്ടില്‍ കഴിയുകയാണെങ്കിലും മലയാളികളുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. അത്തപ്പൂക്കളുവും മുറ്റത്തെ ഊഞ്ഞാലുമെല്ലാം മലയാളിയുടെ മനസിലെ മായാത്ത സ്മരണകളാണ്. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. പഴയ കാലത്തിന്റെ ഓര്‍മ്മ വീണ്ടും മലയാള നാട്ടില്‍ ഐശ്വര്യവും സ‌മൃദ്ധിയും നിറക്കാനായി നമുക്ക് പ്രാര്‍ഥിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രിയപ്പെട്ട റോസമ്മച്ചേട്ടത്തി അറിയുവാൻ..';സിസ്റ്റർ ലൂസിയെ മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകണമെന്ന് കുടുംബത്തിന് സഭയുടെ കത്ത്; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിസ്റ്റർ