Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോലീസുകാരുടെ പരാതി പരിഹരിക്കാന്‍ ഡിജിപിയുടെ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുങ്ങി

പോലീസുകാരുടെ പരാതി പരിഹരിക്കാന്‍ ഡിജിപിയുടെ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുങ്ങി

ശ്രീനു എസ്

, തിങ്കള്‍, 23 നവം‌ബര്‍ 2020 (08:40 IST)
പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരവും സര്‍വ്വീസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ സംസ്ഥാന പോലീസ് മേധാവിക്കു മുന്‍പില്‍ ഓണ്‍ലൈന്‍ വഴി അവതരിപ്പിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച്ച തുടക്കമാകും.
 
SPC TALKS TO COPS എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് തന്നെ ഡിജിപി ക്ക് പരാതി നല്‍കാമെന്നതാണ്. മുന്‍കൂട്ടി ലഭിച്ച പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം തിരഞ്ഞെടുക്കപ്പെട്ട പരാതിക്കാരോട് സംസ്ഥാന പോലീസ് മേധാവി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജീവിത പങ്കാളിക്കും വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാം. 
 
കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ പരാതികളാണ് വ്യാഴാഴ്ച്ച പരിഗണിക്കുന്നത്. ഈ ജില്ലകളിലെ പരാതികള്‍ നവംബര്‍ 24 ന് മുന്‍പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. ആഴ്ച്ചയില്‍ രണ്ട് ജില്ലകളിലെ വീതം പരാതികള്‍ ഇപ്രകാരം വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതിനായി പോലീസ് ആസ്ഥാനത്ത് പ്രത്യേക സെല്ലിന് രൂപം നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ്: 123 പത്രികകള്‍ തള്ളി, മത്സര രംഗത്ത് 13,972 പേര്‍