Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്‍ക്കരി ക്ഷാമം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ കെഎസ്ഇബി ആരംഭിച്ചു

കല്‍ക്കരി ക്ഷാമം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ കെഎസ്ഇബി ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 30 ഏപ്രില്‍ 2022 (12:07 IST)
കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് രാജ്യത്ത് അനുഭവപ്പെടുന്ന ഊര്‍ജ പ്രതിസന്ധി വരുന്ന ആഴ്ചകളിലും തുടരാനുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി. ആരംഭിച്ചു.
 
കെ.എസ്.ഇ.ബി. ആശ്രയിക്കുന്ന 27 കല്‍ക്കരി നിലയങ്ങളില്‍ മൂന്നെണ്ണം (എന്‍.ടി.പി.എല്‍, ജബുവ പവര്‍ ലിമിറ്റഡ്, മെജിയ) ഇറക്കുമതി ചെയ്ത കല്‍ക്കരിയെ ആശ്രയിക്കുന്നതായതിനാല്‍ വരും ആഴ്ചകളിലും പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ട്. നമ്മുടെ ശരാശരി പീക് ആവശ്യകതയില്‍ 78 മെഗാവാട്ട് മാത്രമാണ് ഈ നിലയങ്ങള്‍ നല്‍കുന്നത് എന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കെ.എസ്.ഇ.ബിക്കുള്ള ലഭ്യതക്കുറവ് പരിമിതമായിരിക്കും.
 
ഈ വര്‍ഷം ഒക്ടോബര്‍ വരെ  കല്‍ക്കരി ക്ഷാമം തുടരാന്‍ സാധ്യതയുണ്ടെന്നാണ് എന്‍.ടി.പി.സി. അധികൃതര്‍ നല്‍കുന്ന സൂചന. വരുന്ന ആഴ്ച, മേയ് മൂന്നിന്, 400 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. ഊര്‍ജ്ജപ്രതിസന്ധി  മറികടക്കാന്‍ മേയ് 31 വരെ യൂണിറ്റിന് പരമാവധി 20 രൂപ വരെ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നു തന്നെ ആരംഭിക്കും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യുതി നിയന്ത്രണങ്ങളില്‍ കുറവുവരുത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനല്‍ച്ചൂട് അതികഠിനം; കേരളത്തില്‍ എട്ട് ജില്ലകളില്‍ താപനില 35 കടന്നു, സൂര്യാഘാതത്തിനു സാധ്യത