Select Your Language

Notifications

webdunia
webdunia
webdunia
webdunia

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കേരളത്തിൽനിന്ന്, ഭാവന എൻ ശിവദാസ് എന്ന മിടുക്കി നേടിയത് 500ൽ 499 മാർക്ക്

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കേരളത്തിൽനിന്ന്, ഭാവന എൻ ശിവദാസ് എന്ന മിടുക്കി നേടിയത് 500ൽ 499 മാർക്ക്
, തിങ്കള്‍, 6 മെയ് 2019 (17:55 IST)
സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കി ഭാവന എൻ ശിവദാസ്. 500ൽ 499 മാർക്കാണ് ഈ മിടുക്കി എഴുതി നേടിയത്. പാലക്കാട് കൊപ്പത്തുള്ള ലയൺ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഒന്നാം റാങ്കുകാരിയായ ഭാവന 
 
ഭാവനയുൾപ്പടെ 13 പേരാണ് സി ബി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയത്. ഇതിൽ ഒൻപത് പേരും ഡെറാഡൂൺ റീജിയണിൽനിന്നുമാണ് എന്ന പ്രത്യേകതയുമുണ്ട്. 91.1 ശതമാനമാണ് ഇത്തവണത്തെ സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയിലെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ വിജയ ശതമാനത്തിൽ ഉണ്ടായിരിക്കുന്നത്.
 
മേഖല തിരിച്ചുള്ള വിജയ ശതമാനത്തിലും കേരളം താന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്ത്. സി ബി എസ് ഇ തിരുവനന്തപുരം റീജിയണിലാണ് ഏറ്റവുമധികം വിജയം. 99.85 ശതമാനമാനം വിജയമാണ് തിരുവന്തപുരം റിജിയൺ സ്വന്തമാക്കിയിരിക്കുന്നത്. 99 ശതമാനവുമായി ചെന്നൈയും, 95.85 ശതമാനവുമായി അജമിറുമാണ് മികച്ച വിജയം സ്വന്തമാക്കിയ മറ്റ് സി ബി എസ് ഇ റീജിയണുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചീഫ് ജസ്‌റ്റീസിനെതിരായ ലൈംഗിക പീഡന പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി