Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; പ്രതി ലഹരിക്കടിമയെന്ന് പോലീസ്

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; പ്രതി ലഹരിക്കടിമയെന്ന് പോലീസ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 4 മാര്‍ച്ച് 2025 (14:49 IST)
കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു. പീഡനത്തിന് പിന്നാലെ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞിരുന്നില്ല. സ്‌കൂളിലെ കൂട്ടുകാരിയോടാണ് ഇക്കാര്യം പറഞ്ഞത്. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പൊണ്‍കുട്ടിയുടെ സഹോദരന്‍ ലഹരിക്ക് അടിമയാണെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിതരണം ചെയ്യുന്ന ആളാണെന്നും പോലീസ് പറയുന്നു.
 
വിവരമറിഞ്ഞ അധ്യാപകരാണ് പീഡന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. പിന്നാലെ പോലീസിന് വിവരം ലഭിക്കുകയായിരുന്നു. സംഭവത്തില്‍ പാലാരിവട്ടം പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സിഡബ്ല്യുസിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിക്കിമില്‍ പതിനായിരം രൂപ ഓണറേറിയം; തെളിവു സഹിതം പൊളിച്ചടുക്കി വീണാ ജോര്‍ജ്, നാണംകെട്ട് മാങ്കൂട്ടത്തില്‍