പത്താം ക്ലാസുകാരന്റെ കൊലപാതകം: പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

ഗേളി ഇമ്മാനുവല്‍
ചൊവ്വ, 19 മെയ് 2020 (15:15 IST)
കൊടുമണ്ണില്‍ പത്താം ക്ലാസുകാരന്റെ കൊലപാതക കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുവനൈല്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. പത്താം ക്ലാസില്‍ പരീക്ഷ എഴുതാനുണ്ടെന്ന് കാണിച്ച പേക്ഷയിലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
 
കഴിഞ്ഞ എപ്രില്‍ 21നായിരുന്നു അഖില്‍ എന്ന വിദ്യാര്‍ത്ഥി സഹപാഠികളാല്‍ കൊലചെയ്യപ്പെടുന്നത്. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഉപാധികളോടെ ജുവനൈല്‍ ബോര്‍ഡ് തളളിയിരുന്നു. ജുവനൈല്‍ ബോര്‍ഡിന്റ വിധിക്കെതിരെ പോലീസ് പത്തനംതിട്ട ജില്ലാ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. 
 
16 വയസ്സ് പ്രായമായ കുറ്റാരോപിതരെ നിര്‍ഭയ കേസിന്റ മോഡലില്‍ മുതിര്‍ന്നവരെപ്പോലെ വിചാരണ ചെയ്യേണ്ടതുണ്ടെന്നും, അതു കൊണ്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നുമായിരുന്നു പൊലീസിന്റ ആവശ്യം. എന്നാല്‍ അപ്പീല്‍ ജില്ലാ കോടതി ജഡ്ജി സാനു എസ് പണിക്കര്‍ തള്ളിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

ദിലീപിനെതിരെ നടന്നത് കള്ളക്കേസ്, സീനിയർ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് ബി രാമൻ പിള്ള

ശരീരമാസകലം മുറിപ്പെടുത്തി പീഡിപ്പിച്ചു; രാഹുലിനെതിരെ അതിജീവിത മൊഴി നല്‍കി

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യവധ ശിക്ഷ: ശിക്ഷ നടപ്പാക്കിയത് 13കാരന്‍

Actress Assault Case: കത്തിച്ചുകളയുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യ മൊഴി, പിന്നീട് മാറ്റി പറഞ്ഞു, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേർ

അടുത്ത ലേഖനം
Show comments