Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടുങ്ങല്ലൂരില്‍ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

Kodungallor Women Murder case
, ശനി, 19 മാര്‍ച്ച് 2022 (10:03 IST)
കൊടുങ്ങല്ലൂരില്‍ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറിയാട് സ്വദേശി റിയാസി(26)നെയാണ് ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടത്.
 
വ്യാഴാഴ്ച രാത്രിയാണ് എറിയാട് ബ്ലോക്കിന് തെക്കുവശം ചെമ്പറമ്പ് പള്ളി കുറുഞ്ഞിപ്പുറം പാലത്തിന് സമീപം മാങ്ങാറപറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സി(30)യെ റിയാസ് വെട്ടിപരിക്കേല്‍പ്പിച്ചത്. സ്‌കൂട്ടറില്‍ മക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ റിയാസ്, റിന്‍സിയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടികള്‍ തനിച്ചിരുന്ന് പഠിക്കണം, ആണ്‍കുട്ടികളുള്ള ക്ലാസില്‍ ഇരുത്തില്ല ! പഠിപ്പിക്കാന്‍ വനിത അധ്യാപകര്‍ മാത്രം; താലിബാന്റെ പുതിയ നിയമങ്ങള്‍