Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; സാക്ഷികളില്ലാത്ത കേസില്‍ പാമ്പിനെ ആയുധമായി കണ്ട് ശാസ്ത്രീയ തെളിവിനായി പൊലീസ്

ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; സാക്ഷികളില്ലാത്ത കേസില്‍ പാമ്പിനെ ആയുധമായി കണ്ട് ശാസ്ത്രീയ തെളിവിനായി പൊലീസ്

ശ്രീനു എസ്

കൊല്ലം , ചൊവ്വ, 26 മെയ് 2020 (19:34 IST)
ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഇന്ന് രാവിലെ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്.
152 സെന്റി മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. പാമ്പിന്റെ പല്ല്, എല്ല്, തലച്ചോര്‍ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്.ഇതെല്ലാം വിദഗ്ധമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
 
പ്രായപൂര്‍ത്തിയായതും ഒരാളെ കൊല്ലാന്‍ പ്രാപ്തമായതുമായ മൂര്‍ഖന്‍ പാമ്പാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടാതെ പമ്പിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ഡിജിപി അറിയിച്ചു. ഫോറസ്റ്റ് വെറ്റിനറി അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ കിഷോര്‍, ഡോക്ടര്‍ ജേക്കബ് അലക്സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. സാക്ഷികളില്ലാത്ത കേസില്‍ പാമ്പിനെ ആയുധമായി കണ്ട് ശാസ്ത്രീയ തെളിവിനായി ശ്രമിക്കുകയാണ് പൊലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

67 പേര്‍ക്കുകൂടി കൊവിഡ്, കേരളം അതീവ ജാഗ്രതയില്‍; പാലക്കാട് മാത്രം 29 കേസുകള്‍