Webdunia - Bharat's app for daily news and videos

Install App

കൂടത്തായി കൊലപാതക പരമ്പര; ജോളി അന്നമ്മയെ കൊലപ്പെടുത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് സൂചന; തെളിവുകൾ നിരത്തി അന്വേഷണസംഘം

കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്നാണ് വിഷം വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം.

തുമ്പി ഏബ്രഹാം
ബുധന്‍, 13 നവം‌ബര്‍ 2019 (10:52 IST)
കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണ സംഘത്തിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുഖ്യപ്രതി ജോളി അന്നമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് നായയെ കൊല്ലാനുള്ള വിഷമാണെന്നാണ് പുതിയ സൂചന. ഡോഗ് കില്‍ എന്ന വിഷമാണ് ഉപയോഗിച്ചത്. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്നാണ് വിഷം വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം.
 
ഇക്കാര്യം വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെടുത്തെന്നാണ് സൂചന. ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലര്‍ത്തിയാണ് അന്നമ്മയെ കൊന്നതെന്നായിരുന്നു അദ്യം ജോളി നല്‍കിയ മൊഴി. എന്നാല്‍ അന്വേഷണ സംഘത്തിനെ വഴിതെറ്റിക്കാനാണ് തെറ്റായ മൊഴി നല്‍കിയതെന്നാണ് നിഗമനം.
 
അതേസമയം അഞ്ചാമത്തെ കേസിലും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments