Publish Date: Tue, 24 Nov 2020 (15:19 IST)
Updated Date: Tue, 24 Nov 2020 (15:22 IST)
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ബാങ്കുകളുടെയും സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്കായി ലൈസന്‍സ് ലഭിച്ച് ഷൂട്ടിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെയും ഒഴികെയുള്ള കോട്ടയം ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സുകളും ഡിസംബര്‍ 23 വരെ റദ്ദു ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവായി.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ ആയുധ ലൈസന്‍സുകള്‍ നിര്‍ബന്ധമായും സറണ്ടര്‍ ചെയ്യണമെന്ന് ആയുധ നിയമപ്രകാരമുള്ള ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.