Publish Date: Tue, 19 Jul 2022 (12:45 IST)
Updated Date: Tue, 19 Jul 2022 (12:52 IST)
KS Sabarinadhan arrest: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥന്‍ അറസ്റ്റില്‍. വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചത് ശബരീനാഥന്‍ ആണെന്ന തരത്തില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരീനാഥന് നിര്‍ദേശമുണ്ടായിരുന്നു. അതിനിടെയാണ് അറസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ശബരീനാഥന്‍. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു.