Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തിനാണ് കെ സ്വിഫ്‌റ്റിനെ ഇത്ര ഭയക്കുന്നത് ? ആർക്കാണ് പേടി ?

എന്തിനാണ് കെ സ്വിഫ്‌റ്റിനെ ഇത്ര ഭയക്കുന്നത് ? ആർക്കാണ് പേടി ?
, വെള്ളി, 15 ഏപ്രില്‍ 2022 (12:33 IST)
സർവീസ് തുടങ്ങിയതുമുതൽ കെഎസ്ആർടിസിയുടെ പുത്തന്‍ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസ് സര്‍വീസായ സ്വിഫ്റ്റിനെ കുറിച്ചുള്ള നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ സംഭവിച്ച അപകടങ്ങളെ പറ്റിയും സർവീസിനെതിരെയുമാണ് ഇവയിലധികവും. ഇപ്പോളിതാ കെഎസ്ആർടിസിയെ തകർക്കാനുള്ള ഗൂഡശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്ന് വ്യക്തമാക്കുകയാണ് കെഎസ്ആർടി‌സി.
 
സ്വിഫ്റ്റ് സര്‍വീസ് സാധാരണക്കാര്‍ക്ക് ഒരു താങ്ങായി മാറുമ്പോള്‍ അത് കൊള്ള ലാഭം കൊയ്യുന്നവര്‍ക്ക് തിരിച്ചടിയാണെന്നും സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളിലൂടെയാണ് എന്നതാണ് പുതിയ സർവീസിനെതിരെ കൂട്ടമായ ആക്രമണത്തിന് കാരണമെന്നും കെഎസ്ആർടി‌സി വ്യക്തമാക്കുന്നു.
 
കെഎസ്ആര്‍ടിസി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം.
 
കെ എസ് ആർ ടി സി സ്വിഫ്റ്റിനെ
ഭയക്കുന്നതാര്? എന്തിന്?
 
കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ് ഏപ്രിൽ 11 ന് ബഹു: മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു.
 
സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകൾ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി ഇതിനോടകം
സർവീസ് ആരംഭിച്ചുവരുന്നു. 116 ബസുകളിൽ 28 എ.സി ബസുകളും. 8 എണ്ണം എ.സി സ്ലീപ്പറുകളും, 20 എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.
 
ഇനി കാര്യത്തിലേയ്ക്ക് വരാം!
 
കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ്ആരംഭിച്ചതുമുതൽ മുൻവിധിയോടുകൂടി ചില മാധ്യമങ്ങളിലും,നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ
തകർക്കുവാനുള്ള മനപൂർവ്വമായ ശ്രമം നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ?
 
കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാർ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങൾ പത്ര-മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം
ഇന്ന് സ്വകാര്യ ബസ് കമ്പനികൾ ഈടാക്കുന്ന ബാഗ്ലൂർ -എറണാകുളം റേറ്റുകൾ പരിശോധിച്ചാൽ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിൻ്റെ പൂർണ്ണരൂപം ലഭിക്കും.ഇതിനൊരു പരിഹാരമെന്നരീതിയിലാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് എന്ന ആശയത്തിൽ കേരള സർക്കാർ എത്തിയത്.
 
കെഎസ്ആർടിസി- സിഫ്റ്റ് ബസ്സിനെതിരെ ചില മാദ്ധ്യമങ്ങളിൽ സംഘടിത വാർത്ത വരുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട് .
 
എന്താണെന്നോ.. ❓
 
സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളാണ്.
 
വൻകിട ബസ് കമ്പനികൾ അടക്കി വാഴുന്ന റൂട്ട്‌. കെഎസ്ആർടിസി ബസ്സുകൾ നൽകുന്ന സർവ്വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി‌ സ്ലീപ്പറുകളാണ്.
 
പ്രൈവറ്റ് ഓപ്പറേറ്റർമാർ ചെയ്യുന്നത് യാത്രക്കാർ കൂടുതൽ ഉള്ള ദിവസങ്ങളിൽ രണ്ടുംമൂന്നും ഇരട്ടി ചാർജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂർ-എറണാകുളം സെക്ടറിൽ AC സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളിൽ നിരക്ക് കുറച്ച്,തിരക്ക് കടുതലുള്ള ദിവസങ്ങളിൽ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നു. അതായത്,

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

42 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് മേയ് 17ന് നടക്കും; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു