താമരശ്ശേരി ചുരത്തിൽ അപകടഭീഷണി, പാറകഷ്ണങ്ങൾ റോഡിലേക്ക് വീഴുന്നു, ഗതാഗതം നിരോധിച്ചു
അടിവാരത്തും ലക്കിടിയിലും വാഹനങ്ങള്‍ തടയുമെന്നും കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്ത് നിന്നും പോലീസ് കുറ്റ്യാടി വഴി തിരിച്ചുവിടുകയാണ്.
താമരശ്ശേരി ചുരത്തില്‍ വീണ്ടും അപകടഭീഷണി ശക്തമായതോടെ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണ ഭാഗത്ത് വീണ്ടും ഇടിച്ചില്‍ നടക്കുന്നതിനാല്‍ ചുരം വഴി ഇനി ഒരു അറിയിപ്പുണ്ടാകും വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി താമരശ്ശേരി ഡി വൈ എസ് പി സുഷീര്‍ അറിയിച്ചു. അടിവാരത്തും ലക്കിടിയിലും വാഹനങ്ങള്‍ തടയുമെന്നും കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്ത് നിന്നും പോലീസ് കുറ്റ്യാടി വഴി തിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോകുന്നവരെ നാടുകാണി ചുരം വഴി തിരിച്ചുവിടും.
ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇതേ ഇടത്ത് പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. വാഹനങ്ങള്‍ ഇതുവഴി പോകവെയാണ് സംഭവമുണ്ടായത്. ചുരത്തില്‍ നേരിയ മഴയും സാഹചര്യം വഷളാക്കുന്നു. ഈ സാഹചര്യത്തിലാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ചുരം വഴിയുള്ള ഗതാഗതം നിര്‍ത്തലാക്കുന്നതായി ഡി വൈ എസ് പി അറിയിച്ചത്.