Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിന്റെ വിസ്‌തൃതി ആളിന്റെ എണ്ണമനുസരിച്ച്, അധികമായാൽ പാറനികുതി നൽകണം

വീടിന്റെ വിസ്‌തൃതി ആളിന്റെ എണ്ണമനുസരിച്ച്, അധികമായാൽ പാറനികുതി നൽകണം
, ശനി, 28 നവം‌ബര്‍ 2020 (09:00 IST)
പ്രകൃതിവിഭവങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതിനായി കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് വീടിന്റെ വിസ്‌തൃതി നിയന്ത്രിക്കണമെന്ന് ശുപാർശ. അനുവദനീയമായ പരിധിയിൽ കൂടുതലുള്ള വീടുകൾ നിർമിക്കുന്നവരിൽനിന്ന്‌ പാറവിലയോടൊപ്പം അധികനികുതി ഈടാക്കണമെന്നും മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതിസമിതി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
 
പാറക്വാറിനടത്തിപ്പിന് വ്യക്തികൾക്ക് ലൈസൻസ് നൽകുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ സർക്കാർനിയന്ത്രണത്തിലോ കൊണ്ടുവരണമെന്നും ഖനനത്തിന് സാമൂഹികനിയന്ത്രണം വേണമെന്നുമാണ് റിപ്പോർട്ടിലെ മറ്റ് ആവശ്യങ്ങൾ.സുപ്രീംകോടതിവിധിയെത്തുടർന്ന് പട്ടയഭൂമിയിലെ ഖനനപ്രവർത്തനങ്ങൾക്ക് നിയന്ത്രണം വന്നേക്കുമെന്ന ആശങ്കയ്ക്കിടെയാണ് പരിസ്ഥിതി സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
 
പട്ടയഭൂമിയിലെ നിർമാണങ്ങൾക്ക് റവന്യൂവകുപ്പിന്റെ എതിർപ്പില്ലാ രേഖവേണമെന്നാണ് സുപ്രീം കോടതിവിധി. ഇതോടെ പട്ടയഭൂമിയിൽ ഗാർഹിക, കാർഷികാവശ്യങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നാണ് വിലയിരുത്തൽ. ഇതിനെ തുടർന്ന് ഭൂപതിവ് ചട്ടം ഭേദഗതിചെയ്യുന്നതടക്കമുള്ള, ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം ശാസ്ത്രീയവും പ്രകൃതിസൗഹൃദവുമാക്കാൻ ഖനനനയം ആവിഷ്കരിക്കണമെന്നാണ് സമിതിയുടെ ശുപാർശ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനകളുമായി ചര്‍ച്ചചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍