കൊവിഡ് രോഗികള്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് ഏത് വിധത്തില്‍ നടപ്പിലാക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നല്‍ ആ ആശയക്കുഴപ്പം പരിഹരിയ്ക്കപ്പെട്ടിരിയ്ക്കുന്നു, ബാലറ്റ് പേപ്പറുമായി പോളിങ് ഓഫീസര്‍ കൊവിഡ് ബാധിതരുടെ വിടുകളിലെത്തി വോട്ടു ചെയ്യാന്‍ അവസരം ഒരുക്കും. തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷ നല്‍കണമെന്ന് നിര്‍ബ്ബമില്ല എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കി.
രോഗികള്‍ക്ക് മത്രമല്ല രോഗബാധ സാംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഈരീതിയില്‍ വോട്ടുരേഖപ്പെടുത്താനാകും. തെരഞ്ഞെടുപ്പിന് തലേദിവസം മുന്നുമണിയ്ക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ഛവര്‍ക്കും ഇതേവിധം വോട്ടുരേഖപ്പെടുത്താന്‍ അവസരമുണ്ടാകും. ആരോഗ്യവകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ വോട്ടിന് അവസരം ഒരുക്കുന്നത്. ആരോഗ്യ വകുപ്പ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും എന്നതിനാല്‍ തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിയ്ക്കണം എന്ന് നിര്‍ബന്ധമില്ല.