ദുഃഖവെള്ളി പ്രമാണിച്ച് നാളെ സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് അവധി. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധി ബാധകമായിരിക്കും.
ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ പുതുക്കലാണ് ദുഃഖവെള്ളി. യേശുദേവന്‍ മനുഷ്യരുടെ പാപങ്ങള്‍ക്കു പരിഹാരമായി പീഡകള്‍ സഹിച്ചു കുരിശില്‍ മരിച്ചെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. ഇന്നേ ദിവസം ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ദുഖഃവെള്ളിയാഴ്ച അവധിയാണ്.