Local Body Election 2025 Kerala Dates: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, വോട്ടെണ്ണല്‍ ഡിസംബര്‍ 13 നു
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി - നവംബര്‍ 21
VD Satheesan, Pinarayi Vijayan and Rajeev Chandrasekhar
Local Body Election 2025 Kerala Dates: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടമായി. ഡിസംബര്‍ 9, 11 തിയതികളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 നു. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ എ.ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഒന്നാം ഘട്ട വോട്ടെടുപ്പ് - ഡിസംബര്‍ ഒന്‍പത് - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും
രണ്ടാം ഘട്ട വോട്ടെടുപ്പ് - ഡിസംബര്‍ 11 വ്യാഴം - തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി - നവംബര്‍ 21
നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന - നവംബര്‍ 22
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി - നവംബര്‍ 24