ഭാഗ്യവാൻ ആര്? 65 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം പാലായിൽ

ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല.

ചൊവ്വ, 14 മെയ് 2019 (08:40 IST)
സംസ്ഥാന സർക്കാരിന്റെ ഇന്നലെ നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ പാലായിൽ വിറ്റ ടിക്കറ്റിന്. ഡബ്ല്യൂഎ 397000 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല. 
 
പാലാ ടൗണിൽ മെയിൻ റോഡിൽ പയപ്പാർ കുട്ടിച്ചൻ ചവണിയാങ്കലിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ലക്കിസെന്ററിൽ നിന്ന് സബ് ഏജന്റായ അഭിലാഷ് മുണ്ടുപാലം വാങ്ങി വിൽപ്പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇതൊടൊപ്പം ഇതേ നമ്പറിലുള്ള മറ്റു സീരിയലിലുള്ള 11 ടിക്കറ്റിന് 8000 രൂപാ വീതം സമാശ്വാസ സമ്മാനവും ഇവിടെ നിന്ന് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കടക്കാരെ പേടിച്ച് വീട്ടിൽ 'കള്ളനെ' കയറ്റി; കായംകുളത്തെ സ്വർണ്ണമോഷണം കെട്ടുകഥയെന്ന് പൊലീസ്