Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബര്‍ഗറില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പൂട്ടിച്ചു

ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ഛര്‍ദിയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായി

maggots in Burger

രേണുക വേണു

, വെള്ളി, 16 ഓഗസ്റ്റ് 2024 (09:55 IST)
ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കോഴിക്കോട് മൂഴിക്കല്‍ എംആര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റേതാണ് നടപടി. തുടര്‍ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.
 
ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ഛര്‍ദിയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായി. ഇരുവരും ചികിത്സയിലാണ്. ചിക്കന്‍ ബര്‍ഗറിലാണ് പുഴുവിനെ കിട്ടത്. 
 
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താണ് രണ്ട് ബര്‍ഗര്‍ വാങ്ങിയത്. ഒരു ബര്‍ഗര്‍ പൂര്‍ണമായി ഇരുവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേര്‍ക്കും ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് നാലിരട്ടി വര്‍ധിപ്പിച്ചു !