Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനത്തിലെ പ്രതിഷേധം: ഇ പിക്കെതിരെ കേസെടുക്കാൻ കോടതിയുടെ ഉത്തരവ്

വിമാനത്തിലെ പ്രതിഷേധം: ഇ പിക്കെതിരെ കേസെടുക്കാൻ കോടതിയുടെ ഉത്തരവ്
, ബുധന്‍, 20 ജൂലൈ 2022 (16:10 IST)
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയേറ്റം ചെയ്തെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ അനിൽ കുമാർ,സുനീഷ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു.
 
വലിയതുറ പോലീസിനോടാണ് കോടതി ഉത്തരവിട്ടത്. വിമാനപ്രതിഷേധക്കേസിൽ ഇ പി ജയരാജനെയും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ ഫർസീൻ മജീദും ആർ കെ നവീൻ കുമാറുമാണ് ഹർജി ഫയൽ ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാമർശത്തിൽ തെറ്റുണ്ട്, ഒട്ടും പുരോഗമനമായ നിലപാടല്ലെന്ന് സ്പീക്കർ: പരാമർശം പിൻവലിച്ച് എം എം മണി