Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

കുഞ്ഞിന്റെ കണ്ണില്‍ കരിയെഴുതി; ഭാര്യാമാതാവിന്റെ തലയടിച്ച് പൊട്ടിച്ച് യുവാവ്, പിതാവിനെ വെട്ടി

Man attacked mother in Law
, തിങ്കള്‍, 6 ജൂണ്‍ 2022 (11:28 IST)
ഭാര്യാപിതാവിനെയും മാതാവിനെയും കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വേങ്ങ തുണ്ടില്‍ തെക്കതില്‍ ജയന്തി കോളനിയില്‍ അക്കുവെന്ന നസീമിനെയാണ് (22) ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. നസീമിന്റെ നവജാതശിശുവിന്റെ കണ്ണില്‍ കരിയെഴുതിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 
 
ഭാര്യാമാതാവിനെ നസീം മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് മണ്‍വെട്ടിയുടെ കൈയായി ഉപയോഗിക്കുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് തലയടിച്ചു പൊട്ടിക്കുകയായിരുന്നു. പ്രതിരോധിക്കാനെത്തിയ ഇവരുടെ ഭര്‍ത്താവിനെ പിച്ചാത്തി കൊണ്ട് നസീം വെട്ടിപ്പരിക്കേല്‍പ്പിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,518 പേര്‍ക്ക്; മരണം 9