Webdunia - Bharat's app for daily news and videos

Install App

ലൈംഗിക അതിക്രമം ഉണ്ടായെങ്കില്‍ എന്തുകൊണ്ടാണ് സംഭവസ്ഥലത്ത് വച്ച് തന്നെ സൈറ പ്രതികരിക്കാതിരുന്നത്; ചോദ്യങ്ങളുമായി പ്രതിയുടെ ഭാര്യ ദിവ്യ

സൈറ വസീമിനെതിരെ പ്രതിയുടെ ഭാര്യ ദിവ്യ

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (12:59 IST)
ലൈംഗിക അതിക്രമക്കേസില്‍ നടി സൈറ വസീമിനെതിരെ അറസ്റ്റിലായ വികാസ് സച്ച്‌ദേവിന്റെ ഭാര്യ ദിവ്യ രംഗത്ത്. അടിസ്ഥാനരഹിതമായ ആരോപണമാണ് സൈറ ഉന്നയിക്കുന്നതെന്നും പൊതുജനമധ്യത്തില്‍ ആളാവാന്‍ വേണ്ടിയാണ് സൈറയുടെ ശ്രമമെന്നും ദിവ്യ പറഞ്ഞു. 
 
അമ്മാവന്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ദില്ലിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു. അദ്ദേഹം ആകെ ക്ഷീണിതനായിരുന്നു. ഉറക്കം വന്നതിനെ തുടര്‍ന്ന് ഒരു ബ്ലാങ്കറ്റ് ആവശ്യപ്പെട്ടു. സൈറയുടെ പ്രതികരണം കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. 
 
‘ലൈംഗിക അതിക്രമം ഉണ്ടായെങ്കില്‍ എന്തുകൊണ്ടാണ് സംഭവസ്ഥലത്ത് വച്ച് തന്നെ സൈറ പ്രതികരിക്കാതിരുന്നത്? രണ്ട് മണിക്കൂറിന് ശേഷം മാത്രം അവര്‍ പ്രതികരിച്ചത് എന്തുകൊണ്ടാണ്? സൈറയുടെ അമ്മയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളും അപ്പോള്‍ ഒച്ചയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ദിവ്യ ചോദിക്കുന്നു.
 
ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെ തനിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന കാര്യം സൈറ ഇൻസ്റ്റഗ്രാമിലൂടെ തുറന്നു പറഞ്ഞിരുന്നു. കൂടെ യാത്ര ചെയ്തയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് സൈറ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു. 
 
സൈറയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. എന്നാല്‍ പ്രതിയെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടിട്ടില്ല. സൈറയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
 
തന്റെ സീറ്റിനു പിന്നില്‍ ഇരുന്ന യാത്രക്കാരനാണ് അതിക്രമത്തിനു ശ്രമിച്ചതെന്നും താരം വ്യക്തമാക്കി.
പിന്നിലിരുന്ന യാത്രക്കാരന്‍ അയാളുടെ കാലുകൊണ്ട് തന്റെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന താന്‍ ഞെട്ടിയുണര്‍ന്ന സമയത്താണ് അയാളുടെ കാല്‍ കാണാന്‍ കഴിഞ്ഞതെന്നും സൈറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments