ഹനാൻ ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട്: മണികണ്ഠ്ൻ
ഹനാന്റെ ജീവിതം തന്നെയാണ് അത്
Publish Date: Thu, 26 Jul 2018 (13:45 IST)
Updated Date: Thu, 26 Jul 2018 (13:47 IST)
പഠനത്തിനായി കോളജ് യൂണിഫോമിൽ മീൻ വിറ്റ് ജീവിക്കുന്ന പെൺകുട്ടി ഹനാൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം. ഇന്നലെ ഹനാനെ പിന്തുണച്ച് എത്തിയവർ ഇന്ന പെൺകുട്ടിക്ക് നേരെ ആക്ഷേപങ്ങൾ നടത്തുകയാണ്. ഇപ്പോഴിതാ, ഹനാന് പിന്തുണയുമായി നടൻ മണികണ്ഠൻ ആചാരി രംഗത്തെത്തിയിരിക്കുന്നു.
‘എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാർക്കറ്റിൽ ഞാൻ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോൾ സംഭവം സത്യം ആണ്.’ - മണികൺഠൻ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മീൻ എടുക്കാൻ വേണ്ടി ഈ പെൺകുട്ടി ചമ്പക്കര മാർക്കറ്റിൽ വരാറുണ്ടെന്ന് താരം പറയുന്നു.
അതേസമയം, ഹനാന്റേത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ആരോപണം. പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്നും സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും അരുൺ ഗോപി വ്യക്തമാക്കുന്നു.