Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലീലിന്റെ തലയിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് മുന്നിലെത്തി; ആദ്യം വെടിവച്ചത് മാ‍വോയിസ്‌റ്റുകളല്ലെന്ന് റിസോര്‍ട്ട് ജീവനക്കാര്‍ - പൊലീസിന്റെ വാദം പൊളിയുന്നു

ജലീലിന്റെ തലയിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് മുന്നിലെത്തി; ആദ്യം വെടിവച്ചത് മാ‍വോയിസ്‌റ്റുകളല്ലെന്ന് റിസോര്‍ട്ട് ജീവനക്കാര്‍ - പൊലീസിന്റെ വാദം പൊളിയുന്നു
വയനാട് , വെള്ളി, 8 മാര്‍ച്ച് 2019 (10:24 IST)
വയനാട് വൈത്തിരി വെടിവയ്പ്പ് ആത്മരക്ഷയ്‌ക്കെന്ന പൊലീസ് വാദം പൊളിയുന്നു. ആദ്യം വെടിവച്ചത് പൊലീസെന്നു റിസോര്‍ട്ട് ജീവനക്കാര്‍ വെളിപ്പെടുത്തി. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നു. മാവോയിസ്റ്റുകൾ പ്രകോപനം സൃഷ്‌ടിച്ചില്ലെന്നും റിസോർട്ട് മാനേജർ വ്യക്തമാക്കി.

വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നാണ് കണ്ണൂർ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞത്. ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.

പൊലീസിന്‍റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സിപി ജലീലിന്‍റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചു.  തലയ്ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തി. ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച് ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലക്കിടിക്കു സമീപം ദേശീയപാതയിൽ ഉപവൻ റിസോർട്ടിലാണ് അഞ്ചംഗ മാവോയിസ്‌റ്റ് സംഘം എത്തിയത്. ഇവർ ഫ്രണ്ട് ഓഫീസ് ജീവനക്കാരോട് പണവും ഭക്ഷണ സാധനങ്ങളും ആവശ്യപ്പെട്ടു. ജീവനക്കാർ ഇത് നിഷേധിച്ചതോടെ തോക്കു ചൂണ്ടി ബന്ദികളാക്കുകയായിരുന്നുവെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.

ബുധനാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് വ്യാഴാഴ്ച പുലര്‍ച്ചെ നാലര വരെ നീണ്ടു നിന്നു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോർട്ടിനു സമീപം കമിഴ്ന്നുകിടക്കുന്ന നിലയിൽ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുൽ‌വാമ’ ആവർത്തിക്കാനുള്ള സാത്യയുണ്ടെന്ന് മുന്നറിയിപ്പ്, ഭീതിയിൽ രാജ്യം