സ്മാർട്ട്‌ഫോണുകൾ ഇന്ന് മനുഷ്യന്റെ അവയവങ്ങൾക്ക് തുല്യമാണ്. സ്മർട്ട്ഫോൺ ഇല്ലതെ ആളുകൾക്ക് ജിവിതം സാധ്യമല്ല. എന്നാൽ ഒരു വർഷത്തേക്ക് സ്മാർട്ട്‌ഫോൺ ജീവിതത്തിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എലാന മുഗ്ദാന എന്ന 29കാരി. വെറുതെയല്ല 72 ലക്ഷം രൂപയാണ് ഇതിന് സമ്മാനമായി ലഭിക്കുക.
കൊക്കക്കോളയുടെ കമ്പനിയായ വിറ്റാമിൻ വാട്ടറാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി തന്റെ ഐഫോൺ 5 എസ് യുവതി ഉപേക്ഷിച്ചു. ഇപ്പോൾ ഒരു ഫീച്ചർ ഫോൺ ആണ് ഉപയോഗിക്കുന്നത്. ലാപ്ടോപ്പ്, പിസി കംപൂട്ടർ, എന്നിവ ഉപയോഗിക്കുന്നതിൽ തടസ്മില്ല. ഒരു വർഷം സ്മാർട്ട്ഫോൺ ഉപയോഗിക്കാതെ പൂർത്തിയാക്കിയ ശേഷം ഒരു നുണ പരിശോധനയിൽ വിജയിച്ചാൽ മാത്രമേ സമ്മാന തുകയായ ഒരു ലക്ഷം ഡോളർ ലഭിക്കു. ചാലഞ്ചിന് ശേഷവും ഇനി സ്മാർട്ട്‌ഫോൺ ഉപയീഗിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് യുവതി. സ്മാർട്ട്‌ഫോൺ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായാണ്. വിറ്റാമിൻ വാട്ടർ ഇത്തരം.