Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകർന്നടിയാൻ മണിക്കൂറുകൾ മാത്രം; ആദ്യ സ്ഫോടനം രാവിലെ 11ന്; പൊളിക്കലിന് മുൻപ് 3 സൈറണുകൾ

സ്ഫോടനത്തിന്‍റെ ഓരോ അലര്‍ട്ടുകളും സൈറണ്‍ മുഴക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.

തകർന്നടിയാൻ മണിക്കൂറുകൾ മാത്രം; ആദ്യ സ്ഫോടനം രാവിലെ 11ന്; പൊളിക്കലിന് മുൻപ് 3 സൈറണുകൾ

തുമ്പി ഏബ്രഹാം

, ശനി, 11 ജനുവരി 2020 (08:20 IST)
മരട് ഫ്ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച്‌ ടു ഒ ഫ്‌ളാറ്റും പിന്നാലെ രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫ സറീനും പൊളിക്കും. രാവിലെ എട്ട് മുതല്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ഓരോ അലര്‍ട്ടുകളും സൈറണ്‍ മുഴക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. 
 
രാവിലെ പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാം സൈറണ്‍ മുഴങ്ങും. 10.59. നീണ്ട സൈറണ്‍. പതിനൊന്ന് മണിക്ക് ഫ്‌ളാറ്റ് സമുച്ചയം തകര്‍ക്കും.സൈറണ്‍ മുഴങ്ങി ഒരു മിനിറ്റാകുമ്പോഴേക്കും ഫ്‌ളാറ്റില്‍ സ്‌ഫോടനം നടക്കും. ഹോളിഫെയ്ത്തിന്റെ 200 മീറ്ററിന് പുറത്തുള്ള ചെറുറോഡുകളില്‍ ഈ സമയം ഗതാഗതം നിയന്ത്രിക്കും. 
 
കുണ്ടന്നൂര്‍- തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല. വിദഗ്ദ്ധ സംഘം എത്തി സുരക്ഷിതമെന്ന് വ്യക്തമാകുന്നതോടെ ഒരു സൈറണ്‍കൂടി മുഴക്കും. തുടര്‍ന്ന് ആല്‍ഫാ സെറീന്‍റെ ഇരട്ട ടവറുകള്‍ പൊളിക്കും. 12 മണിയോടെ ഗതാഗതം ഉള്‍പ്പെടെ എല്ലാം സാധാരണ നിലയിലേക്കാകുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെ എൻ യു ആക്രമണത്തിന് പിന്നിൽ ഐഷി ഘോഷും ഇടത് സംഘടനകളും; സിസിടിവി ദൃശ്യങ്ങളുമായി പൊലീസ്