ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ലാസെടുത്തിരുന്ന ധ്യാന ദമ്പതികള്‍ തമ്മില്‍ മുട്ടനടി; തലയ്ക്കു സെറ്റ്-ടോപ് ബോക്‌സ് കൊണ്ട് അടിച്ചു

തര്‍ക്കത്തിനിടെ മാരിയോ ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചെന്നാണ് പരാതി

രേണുക വേണു
വ്യാഴം, 13 നവം‌ബര്‍ 2025 (09:38 IST)
Mario and Jiji

ക്രൈസ്തവ ധ്യാന കേന്ദ്രങ്ങളിലെ സ്ഥിരം സാന്നിധ്യവും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍മാരുമായ മാരിയോ ജോസഫ് - ജീജി മാരിയോ ദമ്പതികളുടെ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇരുവരും കഴിഞ്ഞ ഒന്‍പതു മാസമായി അകന്ന് കഴിയുകയാണെന്നും പരസ്പരം പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം 25ന് സംഘര്‍ഷമുണ്ടായതെന്നും എഫ്‌ഐആര്‍. 
 
തര്‍ക്കത്തിനിടെ മാരിയോ ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചെന്നാണ് പരാതി. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ഇരുവരും. നല്ല ദാമ്പത്യം, കുടുംബപ്രശ്‌നങ്ങള്‍, യുവാക്കളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ധ്യാന കേന്ദ്രങ്ങളില്‍ ക്ലാസെടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഉപദേശം നല്‍കുകയും ചെയ്യുന്നവരാണ് ഇരുവരും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് മാരിയോക്കെതിരെ കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ശിക്ഷ ലഭിച്ചേക്കാം.
 
പ്രഫഷണല്‍ പ്രശ്‌നങ്ങളാണ് സ്ഥിതി വഷളാക്കിയതെന്നാണ് വിവരം. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഒക്ടോബര്‍ 25ന് വൈകിട്ട് അഞ്ചരയ്ക്ക് ജീജി ഭര്‍ത്താവായ മാരിയോയുടെ വീട്ടിലെത്തി. സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമാകുകയും കൈയാങ്കളിയിലേക്ക് എത്തുകയും ചെയ്തു. സെറ്റ്‌ടോപ്പ് ബോക്‌സ് എടുത്ത് മാരിയോ ജീജിയുടെ തലയ്ക്ക് അടിച്ചു. തുടര്‍ന്ന് ഇടത് കൈയില്‍ കടിക്കുകയും തലമുടി പിടിച്ച് വലിക്കുകയുമായിരുന്നു. എഴുപതിനായിരം രൂപയോളം വിലവരുന്ന തന്റെ മൊബൈല്‍ ഫോണ്‍ മാരിയോ ജോസഫ് നശിപ്പിച്ചെന്നും ജീജിയുടെ പരാതിയില്‍ ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍

ദില്ലി സ്‌ഫോടനം: ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി എന്‍ഐഎ

ഇസ്രായേലുമായി 3.76 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറില്‍ ഇന്ത്യ ഒപ്പുവെക്കും: ശത്രുക്കളെ ആകാശത്ത് നശിപ്പിക്കാന്‍ യുദ്ധവിമാനങ്ങളുടെ ആവശ്യമില്ല

ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്ന്

ഭീകരർ ലക്ഷ്യമിട്ടത് മുംബൈ ഭീകരാക്രമണരീതി, ചെങ്കോട്ടയും ഇന്ത്യാഗേറ്റും ആക്രമിക്കാൻ പദ്ധതിയിട്ടു

അടുത്ത ലേഖനം
Show comments