Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരിൽ വൻ കഞ്ചാവ് വേട്ട, നാല് പേരിൽ നിന്നായി പിടികൂടിയത് 120 കിലോ

120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാല് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു.

Massive Cannabis Bust in thrissur 4 arrested

അഭിറാം മനോഹർ

, വെള്ളി, 23 മെയ് 2025 (09:21 IST)
തൃശൂര്‍ പാലിയേക്കരയില്‍ ലോറിയില്‍ കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടി. 120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാല് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സിജോ, ആലുവ സ്വദേശികളായ ആഷ്വിന്‍, ഹാരിസ്, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്.
 
ഒഡീഷയില്‍ നിന്നും ലോറിയില്‍ കഞ്ചാവുമായി വരുമ്പോഴാണ് സംഘം പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പാലിയേക്കര ടോള്‍ ബൂത്തിന് സമീപത്ത് വെച്ച് ഇവരെ പിടികൂടിയത്. തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളും കൊച്ചിയും കേന്ദ്രീകരിച്ചുള്ള വില്പനയ്ക്കായാണ് വലിയ അളവില്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കഞ്ചാവ് എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വൺ സ്പോർട്സ് ക്വാട്ട ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (മേയ് 23) മുതൽ