Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹവാഗ്ദാനം നൽകി പീഡനം നടത്തിയ 36 കാരൻ പിടിയിൽ

Harassment
എറണാകുളം , വെള്ളി, 22 ജൂലൈ 2022 (14:52 IST)
എറണാകുളം: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വല്ലംകുഴി സ്വദേശി രാഹുൽ എന്ന 36 കാരനാണ് അറസ്റ്റിലായത്.
 
എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സി.ഇ.ഓ ആയ രാഹുൽ ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ഒരു യുവതിയെ കൊച്ചി കുമ്പളത്തുള്ള ഒരു സ്വകാര്യ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചു എന്നാണു പരാതി. പരാതിയെ തുടർന്ന് പനങ്ങാട് പൊലീസാണ് കേസെടുത്തു അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Azadi Ka Amrit Mahotsav:ദേശീയ പതാകദിനം, എന്താണ് ഇന്ത്യൻ പതാക നിയമം