Publish Date: Fri, 28 Oct 2022 (08:23 IST)
Updated Date: Fri, 28 Oct 2022 (08:25 IST)
മില്‍മ അടുത്തമാസം മുതല്‍ പാല്‍വില കൂട്ടും. ലിറ്ററിന് നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിക്കുമെന്നാണ് സൂചന. വിലവര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമാകും തീരുമാനം.
ഇതിനുമുന്‍പ് 2019ലാണ് മില്‍മ പാല്‍വില കൂട്ടിയത്. അന്ന് നാലുരൂപയാണ് കൂട്ടിയത്. ഇതില്‍ മൂന്നര രൂപ കര്‍ഷകര്‍ക്കാണ് മില്‍മ നല്‍കിയത്.