Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി.എ.റൗഫിനെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത് എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനു പിന്നാലെയാണ് റൗഫ് ഒളിവില്‍ പോയത്

Popular Front leader Rauf under custody
, വെള്ളി, 28 ഒക്‌ടോബര്‍ 2022 (08:19 IST)
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് കസ്റ്റഡിയില്‍. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്ന് എന്‍ഐഎ സംഘമാണ് റൗഫിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. 
 
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനു പിന്നാലെയാണ് റൗഫ് ഒളിവില്‍ പോയത്. ഇയാള്‍ക്ക് വേണ്ടി കേന്ദ്ര ഏജന്‍സികള്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി റൗഫ് ഒളിവില്‍ കഴിഞ്ഞിരുന്നു. വീട് വളഞ്ഞാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് അറസ്റ്റ്. 
 
കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം ചില ലഘുലേഖകള്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തെരച്ചില്‍ ശക്തമാക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹശേഷം വീട്ടു ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് കോടതി