ലുക്കുണ്ടായിട്ടെന്ത് കാര്യം; റോഡിലിറക്കാനും, വിൽക്കാനും പറ്റില്ല, മോഡിഫൈ ചെയ്ത വാഹനങ്ങൾ ഇനി വിൽക്കാനാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

വ്യാഴം, 18 ഏപ്രില്‍ 2019 (17:38 IST)
വാഹനം മോഡിഫൈ ചെയ്ത് നിരത്തിലൂടെ ഓടിക്കുക എന്നത് യുവാക്കളുടെ ഇടയിൽ ഒരു ഹരമാണ്. ബൈക്കുകളിൽ തുടങ്ങീ വലിയ വിലയുള്ള ആഡംബര കാറുകൾ പോലും മോഡിഫൈ ചെയ്യുന്നവരുണ്ട്. എന്നാൽ ഇങ്ങനെ വാഹനം മോഡിഫൈ ചെയ്തവർക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
 
മോഡിഫൈ ചെയ്ത വാഹനങ്ങാൾ ഇനി നിരത്തിലിറക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല വിൽക്കാനുമാകില്ല. ആർ ആർ സി ബുക്കും വാഹനവും നേരിട്ട് പരിശോധിച്ചതിന് ശേഷം മാത്രമേ ഇനി മുതൽ ഉടമസ്ഥാവകശം മോട്ടോർ വാഹന വകുപ്പ് മാറ്റി നൽകൂ. രൂപ മാറ്റം വരുത്തിയ വാഹങ്ങൾ തിരിക പൂർവ സ്ഥിതിയിലാക്കിയ ശേഷം മാത്രമേ കേരളത്തിലെ നിരത്തിൽ ഓടിക്കാൻ സാധിക്കൂ 
 
എന്നാൽ വാഹനം പൂർവസ്ഥിതിയിലാക്കുക എന്നത് വലിയ ചിലവുണ്ടാക്കും എന്നതിനാൽ ഇത്തരം നിയന്ത്രണങ്ങൾ കർശനമാക്കാത്ത അന്യ സംസ്ഥാനങ്ങളിലേക്ക് വാഹനം വിൽക്കുന്നത് ശ്രദ്ധയിൽ‌പ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പണമെല്ലാം മയക്കുമരുന്ന് വാങ്ങി തീര്‍ത്തു, കുട്ടികള്‍ക്ക് സമ്മാനം വാങ്ങാന്‍ പണമില്ലാതെ കളിപ്പാട്ടങ്ങള്‍ മോഷ്ടിച്ചതിന് അമ്മ പിടിയില്‍