സാധ്വി പ്രഗ്യയുടെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ച ബിജെപി എം പിക്ക് നേരെ ചെരുപ്പേറ്‌, ചെരുപ്പെറിഞ്ഞത് ശക്തി ഭാർഗവ എന്ന മോദി വിമർശകനായ കോടീശ്വരൻ

വ്യാഴം, 18 ഏപ്രില്‍ 2019 (16:15 IST)
മലേഗോൻ സ്ഫോടന കെസിലെ പ്രതിയായ സാഥ്വി പ്രഗ്യയുടെ ബി ജെ പി പ്രവേശനവും സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ച ബി ജെ പി എംപി ജി വി എൽ നരസിംഗ റാവുവിന് നേരെ ചെരുപ്പേറ്‌. സാഥ്വി  ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തുന്നതിനിടെയയിരുന്നു സംഭവം.
 
ഭോപ്പാലിൽനിന്നും സാഥ്വി പ്രഗ്യയെ മത്സരിപ്പിക്കുന്നതിൽ തെറ്റില്ല എന്നും, സാഥ്വി പ്രഗ്യക്കെതിരെ യതൊരു കുറ്റവും ചുമത്തപ്പെട്ടിട്ടില്ല എന്ന് നരസിംഹ റാവു പറഞ്ഞതോടെയാണ് ശക്തി ഭർഗവ ചെറുപ്പ് റാവുവിന് നേരെ എറിഞ്ഞത്. സംഭവത്തെ തുടർന്ന് ശക്തി ഭാർഗവയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
മോദിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കാറുള്ള ബിസിനസുകാരനാണ് ശക്തി ഭാർഗവ, ഭാർഗവ ആശുപത്രി ഉൾപ്പടെ നിരവധി സ്ഥാപനങ്ങാൾ ഇദ്ദേഹത്തിനുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്ന് ശക്തി ഭാർഗവ ആദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പോരാട്ടചൂടിൽ കാസർഗോഡ്; ഇത്തവണ ആർക്കോപ്പം