Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal: സൈനിക ഉദ്യോഗസ്ഥനു താടിയോ?; മോഹന്‍ലാല്‍ ചട്ടം ലംഘിച്ച് വിമര്‍ശനം

സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്നാണു ചട്ടം

Mohanlal, Beard, Mohanlal beard controversy, മോഹന്‍ലാലിന്റെ താടി

രേണുക വേണു

, ശനി, 11 ഒക്‌ടോബര്‍ 2025 (08:38 IST)
Mohanlal

Mohanlal: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്.കേണല്‍ (ഓണററി) കൂടിയായ നടന്‍ മോഹന്‍ലാലിന്റെ താടി വിവാദത്തില്‍. പുരസ്‌കാര ജേതാവായ മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമന്‍ഡേഷന്‍ കാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മോഹന്‍ലാല്‍ താടി വടിക്കാതെ യൂണിഫോമില്‍ ക്യാപ് അണിഞ്ഞാണെത്തിയത്. 
 
സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്നാണു ചട്ടം. ഈ ചട്ടം ലാല്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. നാവികസേന മുന്‍ മേധാവി അഡ്മിറല്‍ (റിട്ട) അരുണ്‍ പ്രകാശ് മാഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തെത്തി. യൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്നു മോഹന്‍ലാലിന്റെ ചിത്രം പങ്കിട്ട് അരുണ്‍ പ്രകാശ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സമാന വിമര്‍ശനം പല മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉയര്‍ത്തി. 
 
സൈനിക യൂണിഫോമില്‍ താടി വയ്ക്കാന്‍ സിഖ് വിഭാഗക്കാര്‍ക്കു മാത്രമാണു ഇളവുള്ളത്. സൈനിക യൂണിഫോമിനോടു ബഹുമാനം ഉണ്ടെങ്കില്‍ ലാല്‍ താടി ഉപേക്ഷിക്കേണ്ടതായിരുന്നെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Donald Trump: നൊബേല്‍ സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചു നന്ദി പറഞ്ഞെന്ന് ട്രംപ്