2019ലെ തെരഞ്ഞെടുപ്പ് എല്ലാ പാർട്ടികൾക്കും നിർണായകമാണ്. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ നൽകും. ഇത്തവണ ബിജെപി കേരളത്തിൽ നിർത്താൻ പോകുന്ന സ്ഥാനാർത്ഥികളിലേക്കാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാലിനെ നിർത്തും എന്നുപറഞ്ഞതുകൊണ്ടുതന്നെ തലസ്ഥാന നഗരിയിലേക്കുതന്നെയാണ് ജനത ഉറ്റുനോക്കുന്നത്. എന്നാൽ തനിക്ക് രാഷ്‌ട്രീയം പറ്റില്ലെന്നും സിനിമ തന്നെ മതിയെന്നും മോഹൻലാൽ പറഞ്ഞതോടെ പാർട്ടി പെട്ടിരിക്കുകയാണ്.
ഇനി തിരുവനന്തപുരം പിടിക്കാൻ ആരെ കൊണ്ടുവരും എന്ന ആശങ്കയിലാണ് പാർട്ടി ഉള്ളത്. അതേസമയം, ബിജെപിയിൽ നിന്ന് ഉയർന്നുവരുന്ന പേര് കുമ്മനം രാജശേഖരന്റേത് തന്നെയാണ്. മിസോറാം ഗവർണർ കേരളത്തിലേക്ക് തിരിച്ചുവന്നാൽ മാത്രമേ ഇനി തിരുവനന്തപുരം പിടിച്ചടക്കണമെന്ന പാർട്ടിയുടെ മോഹം നടക്കുകയുള്ളൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.