Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാനടന് ആദരവ്, പേരൻ‌പോടെ മോഹൻലാൽ ഫാൻസ്!

മഹാനടന് ആദരവ്, പേരൻ‌പോടെ മോഹൻലാൽ ഫാൻസ്!
, വെള്ളി, 1 ഫെബ്രുവരി 2019 (13:20 IST)
മമ്മൂട്ടി ആരാധകരും മോഹന്‍ലാല്‍ ആരാധകരും തമ്മിലുള്ള ഫാന്‍ ഫൈറ്റ് തുടങ്ങിയിട്ട് കാലം കുറേയായി. എങ്കിലും ആരാധകര്‍ തമ്മിലുള്ള വഴക്ക് പലപ്പോഴും കൈവിട്ട് പോകാറുമുണ്ട്. പരിഷ്‌കൃത സമൂഹം എന്നറിയപ്പെടുന്ന മലയാളികള്‍ക്ക് അത് പക്ഷേ ഒരുതരത്തിലും ഭൂഷണവുമല്ല. 
 
ഏതൊരു സിനിമ ഇറങ്ങിയാലും എതിർ താരത്തെ ഡീഗ്രേഡ് ചെയ്യുന്ന രീതി ഇപ്പോഴും ചിലർക്കിടയിൽ ഉണ്ട്. എന്നാൽ ഇത്തവണ മോഹൻലാൽ ഫാൻസ് ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് റിലീസ് ആയ മമ്മൂട്ടി ചിത്രം പേരൻപിനു ആശംസകളുമായി മോഹൻലാൽ ഫാൻസ്.
 
webdunia
ലാൽ ഭക്തൻ വെച്ച പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. മഹാനടന്റെ പേരിനോട് അൻപ്, ആദരവ് എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. നല്ല ചിത്രങ്ങളെ വിജയിപ്പിക്കാൻ ആരാധകർ ഒന്നിക്കുന്നത് സിനിമയ്ക്കും ഗുണം ചെയ്യും. ഇത്തരം ആരോഗ്യകരമായ പോരാട്ടമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്റെ ഭാഗത്ത് നിന്നും സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണം‘: ക്ഷമ ചോദിച്ച് നടി അഞ്ജലി അമീർ !